ലോകരാഷ്ട്രങ്ങൾക്ക് ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
May 22, 2023, 11:37 IST

ദില്ലി : ലോകരാഷ്ട്രങ്ങൾക്ക് ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേട്ടങ്ങളും, അനുഭവങ്ങളും സൗഹൃദ രാജ്യങ്ങളുയുമായി പങ്കിടാൻ സദാ സന്നദ്ധമാണ്. കൊവിഡ് കാലത്തേതടക്കം നിരവധി അനുഭവങ്ങൾ മുൻപിലുണ്ട്. ജി 20 ഉച്ചകോടിയിലൂടെ നൽകുന്ന സന്ദേശവും അതുതന്നെയാണ്. ഇന്ത്യ പസഫിക് ദ്വീപ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി പാപ്പുവ ഗിനിയില്‍ സന്ദര്‍ശനം തുടരുകയാണ്.