ജനാധിപത്യ പ്രക്രിയകളിൽ ഇന്ത്യ ലോകത്തിന് മാതൃക ; പ്രധാനമന്ത്രി നരേന്ദ്ര മോദി

modi

 ഡൽഹി: ജനാധിപത്യ സ്ഥാപനങ്ങൾക്കും അവയുടെ പ്രവർത്തനങ്ങൾക്കും സ്ഥിരതയും വേഗതയും വ്യാപ്തിയും നൽകാൻ ഇന്ത്യക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ഡൽഹിയിൽ നടന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിങ് ഓഫീസർമാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികളിൽ ലോകരാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ കരുതലും സഹായങ്ങളും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. 2024-ൽ ഇന്ത്യയിൽ നടന്ന പൊതുതിരഞ്ഞെടുപ്പ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഗ്ലോബൽ സൗത്തിന്’ വേണ്ടി പുതിയ വികസന പാതകൾ തുറക്കേണ്ട സമയമാണിതെന്നും, എല്ലാ രാജ്യങ്ങളുടെയും പുരോഗതിയിൽ പങ്കാളിയാകാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്‌സഭാ സ്പീക്കർ ഓം ബിർള അധ്യക്ഷത വഹിച്ച സമ്മേളനം നാളെയും തുടരും. കോമൺവെൽത്ത് രാജ്യങ്ങളിലെ പാർലമെന്റ് അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Tags