ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ചെനാബ് റെയിൽവേ പാലം 6-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

World's largest railway arch bridge to be inaugurated on April 19
World's largest railway arch bridge to be inaugurated on April 19

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലം 2025 ജൂൺ 6-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. “പുതിയ ഇന്ത്യയുടെ ശക്തിയുടെയും ദർശനത്തിന്റെയും അഭിമാനകരമായ പ്രതീകം” എന്നാണ് കേന്ദ്രമന്ത്രി പാലത്തെ വിശേഷിപ്പിച്ചത്. പ്രകൃതിയുടെ ഏറ്റവും കഠിനമായ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുംവിധമാണ് പാലം നിർമ്മിച്ചിരിക്കുന്നതെന്നും സിംഗ് കൂട്ടിച്ചേർത്തു.

tRootC1469263">

“ചരിത്രം നിർമ്മാണത്തിലാണ്… വെറും 3 ദിവസങ്ങൾ മാത്രം ബാക്കി! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം ജമ്മു കശ്മീരിൽ തലയുയർത്തി നിൽക്കുന്നു. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്കിന്റെ (USBRL) ഭാഗമായ ഇത് പ്രകൃതിയുടെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ ചെറുക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്,” കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു.

Tags