നാരായണ മൂര്‍ത്തിയുടെയും ഋഷി സുനകിന്റെയും സെല്‍ഫി ; ട്രോളേറ്റുവാങ്ങി ചിത്രം

rishi
rishi

സുനക് വളരെ സന്തോഷത്തോടെ ചിരിച്ചാണ് സെല്‍ഫിക്ക് പോസ് ചെയ്യുന്നത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടി20 ക്കിടെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്നും മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയും ഒരുമിച്ചുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നു. സുനക് വളരെ സന്തോഷത്തോടെ ചിരിച്ചാണ് സെല്‍ഫിക്ക് പോസ് ചെയ്യുന്നത്. എന്നാല്‍ നാരായണമൂര്‍ത്തീ അല്പം ദേഷ്യവും വിഷമവും കലര്‍ന്ന ഭാവത്തിലുമാണ് സെല്‍ഫിയില്‍ പ്രത്യക്ഷപ്പെട്ടത്.


ഇതാണ് നെറ്റിസണ്‍സ് ട്രോളായി ഏറ്റെടുത്ത് ആഘോഷിക്കുന്നത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ നീണ്ട ജോലി സമയത്തെക്കുറിച്ചുള്ള പ്രസ്താവന പരാമര്‍ശിച്ചാണ് ട്രോള്‍. 'ഇംഗ്ലണ്ടിന് വാങ്കഡെയില്‍ ദുഷ്‌കരമായ ദിവസമാണ്. പക്ഷേ, ഞങ്ങളുടെ ടീം കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്ന് എനിക്കറിയാം. വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍.' -സെല്‍ഫി എക്‌സില്‍ പങ്കിട്ടുകൊണ്ട് സുനക് കുറിച്ചത് ഇങ്ങനെയാണ്.

ആഴ്ചയിലെ 70 മണിക്കൂര്‍ ജോലിക്കു വേണ്ടിയുള്ള മൂര്‍ത്തിയുടെ വാദവും അദ്ദേഹത്തിന്റെ സ്റ്റേഡിയത്തിലെ സാന്നിധ്യവും ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ ഈ സെല്‍ഫി ട്രോളാക്കുന്നത്. അദ്ദേഹത്തിന് ജോലി ചെയ്യാനാണ് താല്‍പര്യമെന്ന നിലയിലാണ് പരാമര്‍ശം.

Tags