ഹാൽദിയയിൽ നാഫ്ത പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് അപകടം ; 20 പേർക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ നാഫ്ത പൈപ്പ്‌ലൈനിലുണ്ടായ വൻ തീപിടിത്തത്തിൽ 20 പേർക്ക് പരിക്ക്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിൽ പൈപ്പ്‌ലൈനിന് സമീപമുണ്ടായിരുന്ന നിരവധി കുടിലുകൾ പൂർണ്ണമായും കത്തിനശിച്ചു.
പൈപ്പ്‌ലൈൻ പ്ലാന്റിൽ അതിക്രമിച്ചുകയറി നാഫ്ത മോഷ്ടിക്കാൻ ശ്രമിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതീവ ജ്വലനശേഷിയുള്ള ഹൈഡ്രോകാർബണായ നാഫ്ത കൈകാര്യം ചെയ്യുന്ന പ്രദേശം അതീവ സുരക്ഷാമേഖലയാണ്. ഇവിടെ അനധികൃത പ്രവേശനം തടഞ്ഞുകൊണ്ട് കമ്പനി നേരത്തെ തന്നെ പ്രദേശവാസികൾക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

