പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരു മാറ്റാൻ നിർദേശം
Dec 3, 2025, 22:36 IST
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരു മാറ്റാൻ നിർദേശം. 'സേവ തീർഥ്' എന്ന പേരാക്കാനാണ് നിർദേശം. സേവന മനോഭാവവും രാജ്യ താൽപര്യവും പരിഗണിച്ചാണ് പേരുമാറ്റമെന്നാണ് വിശദീകരണം.
പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിൽ നിന്ന് പുതിയ കെട്ടിടത്തിലേക്കു മാറ്റാനും നിർദ്ദേശമുണ്ട്. രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവൻ എന്നാക്കി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നത്.
tRootC1469263">.jpg)


