'എന്റെ പാര്‍ലമെന്റ് എന്റെ അഭിമാനം'; പുതിയ മന്ദിരത്തില്‍ എല്ലാവരും അഭിമാനം കൊള്ളുന്നു; ഹാഷ് ടാഗ് കാമ്പയിനുമായി പ്രധാനമന്ത്രി

google news
parliament

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കവേ പുതിയ ഹാഷ് ടാഗ് കാമ്പയിനുമായി പ്രധാനമന്ത്രി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് 'എന്റെ പാര്‍ലമെന്റ് എന്റെ അഭിമാനം' എന്ന ഹാഷ് ടാഗ് കാമ്പയിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ എല്ലാവരും അഭിമാനം കൊള്ളുമെന്ന് മോദി തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വന്‍വരവേല്‍പ്പാണ് പ്രധാനമന്ത്രിയുടെ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. 

രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് വിവാദമാകുകയും പ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ ഹാഷ് ടാഗ് കാമ്പയിന് പ്രധാനമന്ത്രി തുടക്കമിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.

പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

Tags