സര്‍ക്കാര്‍ ജോലിയിലിരിക്കേ അച്ഛന്‍ മരിച്ചു, ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക് ; ജോലി സ്വന്തമാക്കാന്‍ ഏഴു ലക്ഷം നല്‍കി അമ്മയെ കൊലപ്പെടുത്തി മകള്‍
കേസില്‍ നിര്‍ണായകമായത് അമ്മാവന്റെ പരാതിയാണ്.
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ അച്ഛന്‍ മരണപ്പെട്ടു. ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക്. സര്‍ക്കാര്‍ ജോലി സ്വന്തമാക്കാന്‍ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ കൊലപ്പെടുത്തി 23കാരി. കൊലപാതകം അപകട മരണമാക്കാനും ശ്രമിച്ചു.
കേസില്‍ നിര്‍ണായകമായത് അമ്മാവന്റെ പരാതിയാണ്. കേസില്‍ 23കാരിയും ബന്ധുക്കളും പിടിയില്‍. രാജസ്ഥാനിലെ ജയ്പൂപൂരിലാണ് ആശ്രിത നിയമനം നേടാന്‍ മകള്‍ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗര്‍ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശര്‍മ്മ എന്ന സ്ത്രീയെ ജൂലൈ 3ാം തിയതിയാണ് കൊല്ലപ്പെടുന്നത്. അമിത വേഗത്തിലെത്തിയ സ്‌കോര്‍പിയോ കാര്‍ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ നീരജ് ശര്‍മ്മയുടെ മരണത്തില്‍ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. സംഭവത്തില്‍ നിരജ് ശര്‍മ്മയുടെ മകള്‍ ആയുഷിയും ബന്ധുക്കളായ ആറ് പേരുമാണ് പിടിയിലായിട്ടുള്ളത്.
ജയ്പൂരിലെ കോടതിയിലെ എല്‍ഡി ക്ലാര്‍ക്ക് ആയിരുന്നു 45കാരി. ഈ ജോലി ഇവര്‍ക്ക് ഭര്‍ത്താവ് വിജയ് കുമാര്‍ ശര്‍മ്മയുടെ മരണത്തിന് പിന്നാലെ ആശ്രിത നിയമനത്തിലൂടെ ലഭിച്ചതായിരുന്നു. അച്ഛന്റെ മരണത്തന് പിന്നാലെ ആശ്രിത നിയമനത്തില്‍ ജോലി ചെയ്യാന്‍ ആയുഷി താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ നീരജ് ശര്‍മ ഇതിന് അനുവാദനം നല്‍കിയില്ല. ഇത് ആയുഷിയെ കടുത്ത സമ്മദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന സ്വത്തും അമ്മയുടെ ജോലിയും തട്ടിയെടുക്കാനായി ആയുഷി പദ്ധതി തയ്യാറാക്കിയത്. 7 ലക്ഷം രൂപയാണ് ആയുഷി അമ്മയെ കൊലപ്പെടുത്താനായി നല്‍കിയത്.
.jpg)

