'മുസ്‌ലിം പരിശീലകരെയും കസ്റ്റമേഴ്‌സിനേയും ജിമ്മിൽ പ്രവേശിപ്പിക്കരുത്' ; വിദ്വേഷ പരാമർശവുമായി സബ് ഇൻസ്പെക്ടർ

'Muslim trainers and customers should not be allowed in the gym'; Sub-inspector makes hateful remarks
'Muslim trainers and customers should not be allowed in the gym'; Sub-inspector makes hateful remarks

ഭോപ്പാൽ: ഭോപ്പാലിൽ മുസ്‌ലിംകളെ ജിമ്മിൽ പ്രവേശിപ്പിക്കരുതെന്ന വിദ്വേഷ പരാമർശവുമായി ഭോപ്പാൽ സബ് ഇൻസ്‌പെക്ട ദിനേശ് ശർമ്മ. ജിം ഉടമയോട് ദിനേശ് ശർമ സംസാരിക്കുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മുസ്‌ലിം പരിശീലകരെയും കസ്റ്റമേഴ്‌സിനേയും ജിമ്മിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് ഇദ്ദേഹം നിർദേശം നൽകുന്നത്.

tRootC1469263">

'പരിശീലനം നൽകാനോ സ്വീകരിക്കാനോ ഒരു മുസ്‌ലീമും ഇവിടെ വരില്ല. ഞാൻ നിങ്ങളോട് അത് വ്യക്തമാക്കിയിട്ടുണ്ട്' എന്ന് ദിനേശ് ശർമ്മ ജിം ഉടമയോട് പറഞ്ഞു. വിഡിയോ പ്രചരിച്ചതോടെ സബ് ഇൻസ്പെക്ടറെക്കുറിച്ച ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭോപ്പാൽ എം.പിയും ബി.ജെ.പി നേതാവുമായ അലോക് ശർമ്മ സബ് ഇൻസ്‌പെക്ടറുടെ പരാമർശത്തെ പിന്തുണച്ച് രംഗത്തെത്തി. 'ജിം പരിശീലകരുടെ പട്ടിക പൊലീസിന് കൈമാറും, അവർ നിയമപ്രകാരം നടപടി സ്വീകരിക്കും. മധ്യപ്രദേശിൽ മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാരുണ്ട്. ലവ് ജിഹാദും ലാൻഡ് ജിഹാദും അനുവദിക്കില്ല' എന്നും അലോക് ശർമ്മ പറഞ്ഞു.

Tags