അമിത് ഷായുടെ പരിപാടികളിൽ നിന്ന് മുസ്ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കിയ സംഭവം : ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി ന്യൂനപക്ഷ കമ്മീഷൻ

Amit Shah's visit; Traffic restrictions in the capital today and tomorrow

 കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശനവേളയിൽ മുതിർന്ന മുസ്ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെ മതപരമായ വിവേചനം കാണിച്ചെന്ന പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വിശദീകരണം തേടി. തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സിലിഗുരി പോലീസ് കമ്മീഷണർ സയ്യിദ് വഖാർ റാസ ഐ.പി.എസ്, ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF) ഡയറക്ടർ ജനറൽ ജാവേദ് ഷമീം ഐ.പി.എസ്, ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഖലീൽ അഹമ്മദ് ഐ.എ.എസ് എന്നിവരാണ് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ.

ജൂലൈ 18-ന് സിലിഗുരിയിൽ നടന്ന അതിർത്തി സുരക്ഷാ അവലോകന യോഗത്തിൽ നിന്നും പിന്നീട് നടന്ന മറ്റ് ഔദ്യോഗിക ചടങ്ങുകളിൽ നിന്നും ഈ ഉദ്യോഗസ്ഥരോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് മഹുവാ മൊയ്ത്ര ആരോപിച്ചു. തുടർന്ന് ഇവർക്ക് പകരം മറ്റ് ഉദ്യോഗസ്ഥരെയാണ് യോഗങ്ങളിൽ പങ്കെടുപ്പിച്ചത്. അതേസമയം, ഈ വിഷയം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് മഹുവാ മൊയ്ത്രയ്‌ക്കെതിരെ ബംഗാൾ പോലീസ് കേസെടുത്തിട്ടുണ്ട്.

Tags