ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തി മുസ്ലീം എംഎല്‍എ ; ഗോ മൂത്രം തളിച്ച് ബിജെപി പ്രവര്‍ത്തകര്‍
ഛത്രപതി സംഭാജി നഗര്‍ സില്ലോഡിലെ ക്ഷേത്രത്തില്‍ എംഎല്‍എ സന്ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നു.
ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന എംഎല്‍എയും മുന്‍ മന്ത്രിയുമായ അബ്ദുല്‍ സത്താര്‍ സന്ദര്‍ശിച്ച ക്ഷേത്രം ബിജെപി പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. ഛത്രപതി സംഭാജി നഗര്‍ സില്ലോഡിലെ ക്ഷേത്രത്തില്‍ എംഎല്‍എ സന്ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നു. ശേഷമാണ് ശുദ്ധികലശം നടത്തിയത്.
tRootC1469263">ഗോമാസം കഴിക്കുന്ന ആളാണ് സത്താര്‍. അദ്ദേഹം ദര്‍ശനം നടത്തിയതോടെ ക്ഷേത്രം അശുദ്ധമായി. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത്. അദ്ദേഹം അടുത്തിടെയാണ് ഹജ്ജിന് പോയത്. ഇപ്പോള്‍ അമ്പലത്തില്‍ ദര്‍ശനം നടത്തി. സത്താര്‍ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും വിഡ്ഢികളാക്കുകയാണെന്ന് സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷന്‍ മനോജ് മൊരേലു പറഞ്ഞു.
മഹാവികാസ് അഘാഡി സര്‍ക്കാരില്‍ കൃഷി മന്ത്രിയായിരുന്ന സത്താര്‍ നേരത്തെ കോണ്‍ഗ്രസിലായിരുന്നു. പിന്നീട് ശിവസേനയില്‍ ചേര്‍ന്നു. ശിവസേന പിളര്‍ന്നപ്പോള്‍ ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം നിലയുറപ്പിച്ചു. ഛത്രപതി സംഭാജി ജില്ലയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ് സത്താര്‍.
.jpg)


