പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് ; പ്രതി പിടിയില്‍

arrest1

ഒരാഴ്ച നീണ്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിസ്ഥിരം കുറ്റവാളിയാണെന്നും 2022 ല്‍ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

17 കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൂത്തുക്കുടിയില്‍ നടന്ന സംഭവത്തില്‍ രാമനാഥപുരം സ്വദേശി ധര്‍മ മുനേശ്വരനെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11 നാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൂത്തുക്കുടിയിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

tRootC1469263">

പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സ്വീകരിക്കില്ലെന്ന് കാണിച്ച് കുടുംബവും ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു. കോടതി ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഒരാഴ്ച നീണ്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിസ്ഥിരം കുറ്റവാളിയാണെന്നും 2022 ല്‍ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
 

Tags