പ്രതിശ്രുത വരന്റെ കൊലപാതകം; നുണപരിശോധനയ്ക്ക് സമ്മതിച്ച് സിയ ഗോയല്‍

pune murder

പ്രതികള്‍ പലപ്പോഴും മൊഴികള്‍ മാറ്റിയതാണ് പൊലീസ് നുണ പരിശോധനയിലേക്ക് നീങ്ങാന്‍ കാരണം.

പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിയ ഗോയല്‍ പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതിച്ചു. മഹാരാഷ്ട്രയിലെ ലോഹാഘട്ട് കോട്ടയില്‍ വച്ച് പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിനെ സിയയും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇത്തരം പരിശോധനകള്‍ക്ക് പ്രതിയുടെ സമ്മതം ആവശ്യമാണ്. ലോനവാല റൂറല്‍ പൊലീസിനോടാണ് പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ വിപുല്‍ ദുസിങ് അറിയിച്ചു.

കേതനെ കോട്ടയിലെത്തിച്ച് കൊലപ്പെടുത്തുന്നതിന്റെ റിഹേഴ്സല്‍ സിയയും കാമുകനും നടത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇത്. ഇവിടെ പൊലീസ് സിയയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സിയ ഗോയലിന്റെയും കാമുകന്‍ ചൗധരിയുടെയും പോളിഗ്രാഫ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രതികള്‍ പലപ്പോഴും മൊഴികള്‍ മാറ്റിയതാണ് പൊലീസ് നുണ പരിശോധനയിലേക്ക് നീങ്ങാന്‍ കാരണം.
ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം. 25കാരനായ കേതന്‍ അഗര്‍വാളിനെ സിയ പൂനയിലെ കോട്ടയിലെത്തിച്ച ശേഷം കാമുകന്റെ സഹായത്തോടെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

Tags