കൊലപാതകക്കേസ്; ബിജെപി എംഎല്‍എ ബസവരാജിനെ സിഐഡി കസ്റ്റഡിയില്‍ വിട്ടു
2025 ജൂലൈ 15-ന് ഭാരതി നഗറില്‍ നാല്പതുകാരനായ ശിവപ്രകാശ് എന്ന ബിക്കു ശിവുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്
ബംഗളൂരു: കൊലപാതക്കേസില്‍ അറസ്റ്റിലായ കര്‍ണാടക ബിജെപി എംഎല്‍എയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ ഏഴ് ദിവസത്തെ സിഐഡി കസ്റ്റഡിയില്‍ വിട്ടു.ഫെബ്രുവരി 21 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
42 അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2025 ജൂലൈ 15-ന് ഭാരതി നഗറില്‍ നാല്പതുകാരനായ ശിവപ്രകാശ് എന്ന ബിക്കു ശിവുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്.
tRootC1469263">ഫെബ്രുവരി 12 ന് സുപ്രിം കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് അഹമ്മദാബാദില്‍ നിന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടൻ തന്നെ സിഐഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചില്‍ ഹൃദയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ബസവരാജിനെ കോറമംഗലയിലെ ജഡ്ജിയുടെ വസതിയില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഞായറാഴ്ച ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
അറസ്റ്റിനുശേഷം, അദ്ദേഹത്തെ ബൗറിംഗ് ആൻഡ് ലേഡി കഴ്സണ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി, അവിടെ ഡോക്ടർമാർ പ്രത്യേക ഹൃദയ പരിശോധനകള്‍ നിർദേശിച്ചു, തുടർന്ന് പൊലീസ് സുരക്ഷയില്‍ ജയദേവ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ വിലയിരുത്തലില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അശോക് നായിക് പറഞ്ഞു.
.jpg)


