'മുറസു' കരതൊട്ടു; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി

Alert for the next three hours; Red alert in North Kerala; possibility of heavy rain and strong winds across the state.

ആന്ധ്ര തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ വിജയവാഡ, തിരുപ്പതി, വിശാഖപട്ടണം വിമാനത്താവളങ്ങളിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്

ഹൈദരബാദ്: ശക്തമായ ചുഴലിക്കാറ്റായ മുറസു കരതൊട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കന്‍ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപത്താണ് കരതൊട്ടത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ആന്ധ്ര തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ വിജയവാഡ, തിരുപ്പതി, വിശാഖപട്ടണം വിമാനത്താവളങ്ങളിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിജയവാഡ വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ പത്ത് ഫ്‌ളൈറ്റുകളും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് സര്‍വീസുകളുമാണ് റദ്ദാക്കിയിട്ടുള്ളതെന്ന് ഡയറക്ടര്‍ എം ലക്ഷ്മികാന്ത റെഡ്ഢി അറിയിച്ചു.

ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 19 സര്‍വീസുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകളും റദ്ദാക്കി.ശക്തമായ മഴ കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

മുറസു ദക്ഷിണ ആന്ധ്ര തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അടുത്ത 24 മണിക്കൂറില്‍ പലയിടങ്ങളിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, റാണിപട്ട്, വെല്ലൂര്‍, നീലഗിരി പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Tags