സിജെപിയുടെ ശിവാജി പാര്‍ക്കിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്
ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനത പാര്‍ട്ടി പ്രഖ്യാപിച്ച ഒക്ടോബര്‍ രണ്ടിലെ പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. ശിവാജി പാര്‍ക്ക് മൈതാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സമരത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍, ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ വ്യക്തമാക്കി.
സ്‌പോര്‍ട്‌സ് ആവശ്യങ്ങള്‍ക്ക് അല്ലാത്ത കാര്യങ്ങള്‍ക്ക് ശിവാജി പാര്‍ക്ക് ഉപയോഗിക്കുന്നത് വിലക്കി കൊണ്ടുള്ള 2013-ലെ ബോംബെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഞായറാഴ്ച ഉത്തരവിറക്കിയത്. കൂടാതെ മൈതാനം ഉപയോഗിക്കുന്നതിന് ബിഎംസിയുടെ മുന്‍കൂര്‍ അനുമതി സംഘാടകര്‍ വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ജനവാസ മേഖല ആയതിനാല്‍ പ്രതിഷേധം ഗതാഗത കുരുക്കിനും കാരണമാകുമെന്നും പൊലീസ് വിശദീകരിക്കുന്നു.
മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ ശക്തമായ ഭാഷയില്‍ അഭിജീത് ദിപ്‌കെ വിമര്‍ശിച്ചു. പൗരന്മാരുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കുറിച്ചു.
.jpg)

