മുംബൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ തീപ്പിടുത്തം
Apr 27, 2025, 15:35 IST
മുംബൈ: മുംബൈയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ തീപ്പിടുത്തം. സൗത്ത് മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റ് പ്രദേശത്തെ ഇ ഡി ഓഫീസ് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. കുരിംബോയ് റോഡിലെ ഗ്രാൻഡ് ഹോട്ടലിനു സമീപമുളള ഇ ഡി ഓഫീസ് സ്ഥിതിചെയ്യുന്ന കൈസർ- ഐ ഹിന്ദ് കെട്ടിടത്തിൽ പുലർച്ചെ 2.31 ഓടെയാണ് തീപ്പിടുത്തമുണ്ടായത്.
tRootC1469263">സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ചയുടൻ അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുളള നടപടി ആരംഭിച്ചു. എട്ട് ഫയർ എഞ്ചിനുകൾ, ആറ് ജംബോ ടാങ്കറുകൾ, ഒരു ഏരിയൽ വാട്ടർ ടവർ ടെൻഡർ, ഒരു റെസ്‌ക്യു വാൻ, ഒരു ക്വിക്ക് റെസ്‌പോൺസ് വെഹിക്കിൾ, ആംബുലൻസ് എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
.jpg)


