ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് നവവധു താഴേക്ക് ചാടി ; മരത്തിന്റെ ചില്ലയില്‍ കുരുങ്ങിയ യുവതിയെ രക്ഷിച്ച് അഗ്നിരക്ഷാ സേന

suicide attempt


ഫ്‌ളാറ്റിന്റെ ജനാലയില്‍ നിന്ന് ചാടിയ യുവതി നിലത്തു നിന്നും ഏകദേശം 20-25 അടി ഉയരത്തിലുള്ള മരത്തിന്റെ ചില്ലയിലാണ് കുടുങ്ങിയത്.

മുംബൈയില്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും താഴേക്ക് ചാടിയ നവവധു നിലത്തുവീഴാതെ മരത്തിന്റെ ചില്ലയില്‍ കുരുങ്ങി. മുംബൈയിലെ സബര്‍ബന്‍ ഭാണ്ഡൂപ്പിലെ 21 നിലകളുള്ള ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്നുമാണ് 26 വയസുള്ള യുവതി താഴേക്ക് ചാടിയത്.

മരത്തില്‍ കുരുങ്ങി താഴെ വീഴാതെ തൂങ്ങിയാടിയ യുവതിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.


ഫ്‌ളാറ്റിന്റെ ജനാലയില്‍ നിന്ന് ചാടിയ യുവതി നിലത്തു നിന്നും ഏകദേശം 20-25 അടി ഉയരത്തിലുള്ള മരത്തിന്റെ ചില്ലയിലാണ് കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് യുവതി മരത്തില്‍ കുടുങ്ങികിടക്കുന്നതായി അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. യുവതിയുടെ കാലില്‍ മരത്തിന്റെ ചില്ല് തുളച്ചുകയറിയിരുന്നു. തുടര്‍ന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നാലു മാസം മുമ്പാണ് യുവതി വിവാഹിതയായത്. ആരോഗ്യ നില മോശമായതിനാല്‍ യുവതിയുടെ മൊഴിയെടുക്കാനായിട്ടില്ല.
 

Tags