താന്‍ പഠിച്ച സ്ഥാപനത്തിന് 151 കോടി രൂപ നല്‍കി മുകേഷ് അംബാനി
Jun 7, 2025, 16:47 IST


പ്രൊഫസര്‍ എംഎം ശര്‍മ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിലാണ് അംബാനി തുക നല്‍കുന്ന വിവരം അറിയിച്ചത്.
റിലയന്‍സ് ചെയര്‍മാനും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി താന്‍ പഠിച്ച സ്ഥാപനത്തിന് നല്‍കിയത് 151 കോടി രൂപ. മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂര്‍ത്തിയാക്കിയ മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിക്കാണ് അംബാനി ഭീമന്‍ തുക നല്‍കിയത്.
tRootC1469263">പ്രൊഫസര്‍ എംഎം ശര്‍മ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിലാണ് അംബാനി തുക നല്‍കുന്ന വിവരം അറിയിച്ചത്. മൂന്ന് മണിക്കൂറിലധികം സമയത്തോളം അംബാനി ഇവിടെ ചെലവഴിച്ചു. തന്നോട് പ്രൊഫസര്‍ എംഎം ശര്‍മ്മ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്യുന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു.
