ബംഗ്ലാദേശ്, ഫ്രാൻ‌സ് എന്നീ രാജ‍്യങ്ങളിലേതിന് സമാനമായ ഭരണമാറ്റമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന ബിജെപിയുടെ ആരോപണം തള്ളി എംപി ശശി തരൂർ

MP Shashi Tharoor has rejected BJP's allegation that Congress wants a change of government similar to that in Bangladesh and France.

ന‍്യൂഡൽഹി: ബംഗ്ലാദേശ്, ഫ്രാൻ‌സ് എന്നീ രാജ‍്യങ്ങളിലേതിന് സമാനമായ ഭരണമാറ്റമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന ബിജെപിയുടെ ആരോപണം തള്ളി എംപി ശശി തരൂർ. തങ്ങൾ ഒരു ഘടനാപരമായ പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തരൂർ പറഞ്ഞു. ഇന്ത‍്യ ബംഗ്ലാദേശുമല്ല ഫ്രാൻസുമല്ല എന്ന് എനിക്ക് തോന്നുന്നു. ഇത്തരം താരതമ‍്യങ്ങൾ പ്രസക്തമാണെന്ന് എനിക്ക് തോന്നുന്നില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പാണ് കോൺഗ്രസ് ആവശ‍്യപ്പെടുന്നത്.

സമാധാനപരമായ പ്രതിഷേധത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. ഫ്രാൻസിൽ അരങ്ങേറിയ ആക്രമണങ്ങളോ ബസുകളും പൊലീസ് സ്റ്റേഷനുകളും മറ്റും തീവച്ച് നശിപ്പിച്ച സംഭവങ്ങളോ ഞങ്ങൾ അംഗീകരിക്കുന്നില്ല. സമാധാനപരമായ പ്രതിഷേധത്തിൽ മാത്രമെ ഞങ്ങൾക്ക് വിശ്വാസമുള്ളൂ. അത്തരം പ്രതിഷേധത്തിൽ തന്നെയാണ് ഞാനും പങ്കെടുത്തത്. പ്രതിപക്ഷവും ഇത്തരം പ്രതിഷേധങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. തരൂർ പറഞ്ഞു.

രാജ‍്യവിരുദ്ധ സംഘങ്ങളും രാഷ്ട്രീയക്കാരും ചേർന്ന് ഇന്ത‍്യയിലെ യുവാക്കളെ മുൻനിർത്തി ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് പ്രതികരണവുമായി ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത‍്യയിലെ ഭരണമാറ്റം തെരഞ്ഞെടുപ്പുകളിലൂടെ മാത്രമെ നടക്കൂയെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.

Tags