പശ്ചിമ ബംഗാളിന്റെ പേര് 'പശ്ചിം ബംഗ' എന്നാക്കാന്‍ നീക്കം; ഡിസംബര്‍ 9ന് പ്രമേയം അവതരിപ്പിക്കും

suvendu

പേരുമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് സുവേന്ദു അധികാരി പറഞ്ഞു.

പശ്ചിമ ബംഗാളിന്റെ പേര് പശ്ചിം ബംഗ എന്നാക്കും. ഡിംസബറിലെ നിയമസഭാ സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവരും. ഡിസംബര്‍ 9നാണ് പ്രമേയം അവതരിപ്പിക്കുക. ഇംഗ്ലീഷിലും പശ്ചിം ബംഗ എന്നായിരിക്കും. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഇക്കാര്യം അറിയിച്ചത്. പേരുമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് സുവേന്ദു അധികാരി പറഞ്ഞു. നിയമസഭ പാസാക്കിയ ശേഷം പ്രമേയം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഡിസംബര്‍ 4 മുതല്‍ 14 വരെയാണ് പശ്ചിമ ബംഗാള്‍ നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നത്. 2018-ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പേര് 'ബംഗ്ലാ' എന്നാക്കി മാറ്റാന്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പിന്നാലെയാണ് ബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ പുതിയ പേര് നിര്‍ദേശിച്ചത്.

Tags