ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മോട്ടോര്‍ വാഹന വകുപ്പ്; പ്രളയദുരിതാശ്വാസത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് 50,000 രൂപ പിഴ
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. 50,000 രൂപയാണ് പിഴ. പത്തനംതിട്ട ഉള്ളന്നൂര്‍ സ്വദേശിക്കാണ് പിഴയിട്ടത്.
പ്രളയ ദുരിതാശ്വാസത്തില്‍ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച വിവാദത്തില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഓഫ് റോഡ് വാഹന ഉടമയ്ക്ക് നിയമലംഘനങ്ങളെല്ലാം ചേര്‍ത്ത് പിഴ നോട്ടീസ് നല്‍കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. 50,000 രൂപയാണ് പിഴ. പത്തനംതിട്ട ഉള്ളന്നൂര്‍ സ്വദേശിക്കാണ് പിഴയിട്ടത്.
അനധികൃത ലൈറ്റിന് 5000 രൂപയാണ് മുന്‍പ് പിഴ ചുമത്തിയിരുന്നത്. കോടതി നിര്‍ദേശപ്രകാരം അനധികൃത ടയറുകള്‍ ഉള്‍പ്പെടെ എല്ലാം ചേര്‍ത്ത് കൂടുതല്‍ പിഴ ചുമത്തുകയാണ് ചെയ്തത്. പ്രളയത്തില്‍ പങ്കെടുത്ത വാഹനത്തിന് പെറ്റിയടിച്ചെന്ന പേരില്‍ രണ്ടു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ സ്വമേധയാ ഇടപെട്ട ഹൈക്കോടതി ഉദ്യോഗസ്ഥ നടപടി ശരിവെച്ച് കൂടുതല്‍ പിഴ ഈടാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
.jpg)

