അമ്മായിയമ്മയെ മരുമകന്‍ ബലാത്സംഗം ചെയ്തു; ഭാര്യയില്‍ നിന്ന് അകറ്റുന്നതിനാലെന്ന് മൊഴി
പ്രതിയും ഭാര്യയും തമ്മില്‍ ദീര്‍ഘകാലമായി കുടുംബവിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു
അമ്മായിയമ്മയെ മരുമകന്‍ ബലാത്സംഗം ചെയ്തതായി പരാതി. തെലങ്കാനയിലെ വട്പള്ളി മണ്ഡലത്തിലാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി ഭാര്യയുമായുണ്ടായ തര്‍ക്കങ്ങളാണ് കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
പ്രതിയും ഭാര്യയും തമ്മില്‍ ദീര്‍ഘകാലമായി കുടുംബവിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഭാര്യയുമായുള്ള പിണക്കത്തിന് കാരണം ഭാര്യാമാതാവാണെന്ന് പ്രതി വിശ്വസിച്ചിരുന്നു. ഇതിലുള്ള പക തീര്‍ക്കാനാണ് പ്രതി അമ്മായിമ്മയെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു,
ഇരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വട്പള്ളി പോലീസ് കേസെടുത്തു. ആക്രമണത്തിന് ഇരയായ സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
.jpg)

