ബാല്‍ക്കണിയില്‍ വീണ സാരിയെടുക്കാന്‍ മകനെ തുണി കെട്ടിയിറക്കിയ അമ്മ ; രൂക്ഷ വിമര്‍ശനമുയരുന്നു

mother

സ്ത്രീയുടെ ഫ്ളാറ്റിന് താഴെയുള്ള ബാല്‍ക്കണിയില്‍ വീണ വസ്ത്രം എടുക്കാനാണ് അവര്‍ മകനെ വച്ച് കടുംകൈ ചെയ്തത്

ബാല്‍ക്കണിയില്‍ വീണ സാരിയെടുക്കാന്‍ മകനെ തുണി കെട്ടിയിറക്കിയ അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സ്ത്രീ തന്റെ മകനെ ഒരു തുണി മാത്രം ഉപയോഗിച്ച് ബാല്‍ക്കണിയില്‍ നിന്ന് താഴേക്കിറക്കുകയും ശേഷം വലിച്ചുകയറ്റുകയും ചെയ്യുന്ന അപകടകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

tRootC1469263">

സ്ത്രീയുടെ ഫ്ളാറ്റിന് താഴെയുള്ള ബാല്‍ക്കണിയില്‍ വീണ വസ്ത്രം എടുക്കാനാണ് അവര്‍ മകനെ വച്ച് കടുംകൈ ചെയ്തത്. സെക്ടര്‍ 82 ലെ ഗ്രാന്‍ഡുറ സൊസൈറ്റിയില്‍ നടന്ന സംഭവത്തില്‍ സോഷ്യല്‍മീഡിയയിലാകെ വിമര്‍ശനമുയരുന്നത്. ഒരു തുണി എടുക്കാന്‍ കുട്ടിയുടെ ജീവന്‍ വച്ച് കളിക്കണോ എന്നാണ് വിമര്‍ശനം. 15 നിലകളില്‍ അധികമുള്ള കെട്ടിടമാണിതെന്ന് വീഡിയോയില്‍ വ്യക്തമാണ്. എതിര്‍ വശത്തെ കെട്ടിടത്തിലുള്ളയാളാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. വന്‍ വിമര്‍ശനമാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്.


 

Tags