ട്രംപിന്റെ കുടിയേറ്റ നയം, അമേരിക്കയില്‍നിന്ന് ഇതുവരെ നാടുകടത്തിയത് 4600ലധികം ഇന്ത്യക്കാരെ

usa

ഈ വര്‍ഷം ഇതുവരെ 1,076 ഇന്ത്യന്‍ പൗരന്മാരെ അമേരിക്ക നാടുകടത്തിയെന്നും കഴിഞ്ഞ വര്‍ഷം നാടുകടത്തിയ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 3,567 ആണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രണ്‍ദീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

അമേരിക്കയില്‍നിന്ന് കഴിഞ്ഞ 17 മാസത്തിനിടെ 4600ലധികം ഇന്ത്യക്കാരെ നാടുകടത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള കണക്കുകളാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ വെളിപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 1,076 ഇന്ത്യന്‍ പൗരന്മാരെ അമേരിക്ക നാടുകടത്തിയെന്നും കഴിഞ്ഞ വര്‍ഷം നാടുകടത്തിയ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 3,567 ആണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രണ്‍ദീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ കുടിയേറ്റം, യാത്രാസൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. അമേരിക്ക നിയമവിരുദ്ധമായ കുടിയേറ്റം അടിച്ചമര്‍ത്തുന്നതിലും തടയുന്നതിലുമാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ നിയമപരമായ കുടിയേറ്റത്തെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും രണ്‍ദീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

Tags