ധര്‍മ്മസ്ഥലയില്‍ നൂറിലധികം മൃതദേഹങ്ങള്‍ മറവ് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ ; ശുചീകരണ തൊഴിലാളിയുടെ മൊഴി വിശദമായി പരിശോധിക്കും

crime
crime


രണ്ടുദിവസത്തിനകം സാക്ഷി വെളിപ്പെടുത്തിയ ഇടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് പ്രത്യേക അന്വേഷണസംഘം ലക്ഷ്യമിടുന്നത്.

ധര്‍മ്മസ്ഥലയില്‍ നൂറിലധികം മൃതദേഹം മറവ് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴി വിശദമായി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘം. മൊഴിയില്‍ കൂടുതല്‍ വ്യക്തത ആവശ്യമെങ്കില്‍ വീണ്ടും മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തും. 


രണ്ടുദിവസത്തിനകം സാക്ഷി വെളിപ്പെടുത്തിയ ഇടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് പ്രത്യേക അന്വേഷണസംഘം ലക്ഷ്യമിടുന്നത്. മറ്റ് സ്റ്റേഷനുകളില്‍ അടക്കം കൂടുതല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അതും അന്വേഷണത്തിന്റെ ഭാഗമാക്കും. പുതിയ മിസ്സിങ് കേസുകള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അതും പരിശോധിക്കും. 

tRootC1469263">

നിലവില്‍ സാക്ഷിയുടെ മൊഴി പൂര്‍ണ്ണമായും അന്വേഷണസംഘം വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. നിലവില്‍ മംഗലാപുരം ആസ്ഥാനമാക്കിയാണ് അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്. അന്വേഷണ സംഘത്തില്‍ നിന്ന് പിന്മാറിയ ഡിസിപി സൗമ്യലതയ്ക്ക് പകരം മറ്റൊരു വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ഉടന്‍ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി.

Tags