മണ്ഡല പുനര്‍നിര്‍ണയ ബില്ലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

loksabha

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്സഭ സീറ്റുകളുടെ എണ്ണം 50 ശതമാനം കൂട്ടാനാണ് ബില്ലിലെ വ്യവസ്ഥ.

മണ്ഡല പുനര്‍നിര്‍ണയ ബില്ലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്സഭ സീറ്റുകളുടെ എണ്ണം 50 ശതമാനം കൂട്ടാനാണ് ബില്ലിലെ വ്യവസ്ഥ. ഒടുവില്‍ പ്രസിദ്ധീകരിച്ച സെന്‍സസ് പ്രകാരമാകും മണ്ഡല പുനര്‍നിര്‍ണയം നടത്തുക. വനിത സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നത് റൊട്ടേഷന്‍ വ്യവസ്ഥയിലാകും. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കും. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിക്കും. മണ്ഡല പുനര്‍നിര്‍ണയ ബില്ലുമായി ബന്ധപ്പെടുത്തി ആണ് വനിത സംവരണം നടത്തുക.


ഭരണഘടന ഭേദഗതി ബില്ലുമായി രണ്ടാം തവണ സഭയില്‍ എത്തുമ്പോള്‍ പ്രതിപക്ഷത്തെ അനൈക്യം മുതലെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയം ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കൂടി പരിഗണിച്ചാണ് 50 ശതമാനത്തിന്റെ ഏകീകൃത വര്‍ധനവ് വരുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ബില്ല് ലോക്‌സഭയില്‍ പാസായാല്‍ അംഗങ്ങളുടെ പുതുക്കിയ പരിധി 2051 വരെ തുടരും.

Tags