കൊങ്കൺ റെയിൽപാതയിൽ മൺസൂൺ നിയന്ത്രണം 15 മുതൽ

Monsoon restrictions on Konkan Railway from 15th
Monsoon restrictions on Konkan Railway from 15th

മുംബൈ : ഈ മാസം 15ന് കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്ക് സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ് നിലവിലുണ്ടാകുക. ഇതനുസരിച്ച് കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. പതിവിലും 15 ദിവസം കുറച്ചാണ് ഇത്തവണ മൺസൂൺ ടൈംടേബിൾ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയായിരുന്നു ഇത്.

tRootC1469263">

റോഹ–വീർ സെക്‌ഷനിൽ (47 കിലോമീറ്റർ) മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാമെങ്കിൽ വീർ–കങ്കാവ്‌ലി സെക്‌ഷനിൽ (245 കി.മീ) ഇത് 75 കിലോമീറ്ററായാണ് പരിമിതിപ്പെടുത്തിയിട്ടുള്ളത്. കങ്കാവ്‌ലി–ഉഡുപ്പി സെക്‌ഷനിൽ (377 കി.മീ) 90 കിലോമീറ്ററാണ് പരമാവധി വേഗം നിശ്ചയിച്ചിട്ടുള്ളത്. കാഴ്ച പ്രശ്നമുള്ള മേഖലകളിൽ 40 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കാവൂ എന്ന് ലോക്കോ പൈലറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഴക്കാലത്ത് ട്രാക്കിലെ പട്രോളിങ് ജോലികൾക്കായി 636 പേരെ നിയോഗിച്ചതായി അധികൃതർ പറഞ്ഞു. മണ്ണിടിച്ചിൽ തടയാൻ ഭൂവസ്ത്രം ഘടിപ്പിക്കൽ അടക്കമുള്ള ജോലികൾക്കായി ഈ വർഷം 34 കോടി രൂപ ചെലവഴിച്ചു.

Tags