കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റിമാന്‍ഡിലായിരുന്ന സമാജ്വാദി നേതാവ് അസം ഖാന് ജാമ്യം

azam khan

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു അസം ഖാന്‍.

സമാജ് വാദി നേതാവ് അസം ഖാന് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു അസം ഖാന്‍.

ജസ്റ്റിസ് രാജീവ് ഗുപ്ത, ജസ്റ്റിസ് ദേവേന്ദ്ര സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ഏഴ് ദിവസത്തെ സമയമാണ് കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നല്‍കിയത്. മാനദണ്ഡങ്ങള്‍ അറിയിക്കാതെയുള്ള അറസ്റ്റിനെ അസം ഖാന്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഡിസംബര്‍ പത്തിനാണ് കേസില്‍ അടുത്തവാദം നടക്കുക. ഗാസിയാബാദിലെ ചീഫ് മജിസ്ട്രേറ്റിന് ബോധ്യപ്പെടുന്ന സ്വന്തം ബോണ്ടിന്റെയും ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ വിട്ടയക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Tags