ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അവകാശപ്പെടുന്ന ഇൻഡോറിൽ കുടിവെള്ളം പോലും സുരക്ഷിതമായി നൽകാൻ സാധിക്കുന്നില്ല ; നരേന്ദ്ര മോദിക്കും മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാരിനുമെതിരെ രാഹുൽ ഗാന്ധി
Jan 3, 2026, 19:35 IST
മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 10 പേർ മരണപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അവകാശപ്പെടുന്ന ഇൻഡോറിൽ അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും സുരക്ഷിതമായി നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
tRootC1469263">ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരിന്റെ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് രാഹുൽ പറഞ്ഞു. സാധാരണക്കാർ ദാരുണമായി മരണപ്പെടുമ്പോൾ പ്രധാനമന്ത്രി നിശബ്ദത പാലിക്കുകയാണെന്നും വികസനത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്നും, രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
.jpg)


