മോഹന്‍ ഭാഗവതിന്റെ ' സംഘപരിവാറിന്റെ നൂറുവര്‍ഷങ്ങള്‍' എന്ന പരിപാടിയില്‍ കേരളത്തിലെ മൂന്നു സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തു; വിമര്‍ശനം
Jun 14, 2026, 06:38 IST
കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍, എം ജി സര്‍വകലാശാല വി സി ഡി മാവൂത്ത്, മലയാളം സര്‍വകലാശാല വി സി സി ആര്‍ പ്രസാദ് എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്.
ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടിയില്‍ കേരളത്തിലെ പ്രമുഖ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ കൂട്ടത്തോടെ പങ്കെടുത്തത് വിവാദമാകുന്നു. 'സംഘപരിവാറിന്റെ നൂറു വര്‍ഷങ്ങള്‍' എന്ന തലക്കെട്ടില്‍ ഉദയ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കേരളത്തിലെ 3 സര്‍വകലാശാല വി സിമാര്‍ പങ്കെടുത്തത്.
കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍, എം ജി സര്‍വകലാശാല വി സി ഡി മാവൂത്ത്, മലയാളം സര്‍വകലാശാല വി സി സി ആര്‍ പ്രസാദ് എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. കനത്ത സുരക്ഷയോടെയും മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടും നടത്തിയ ആര്‍ എസ് എസ് പരിപാടിയിലാണ് ഈ വി സിമാര്‍ പങ്കെടുത്തത് എന്നതാണ് ശ്രദ്ധേയം.
.jpg)

