അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുമെന്ന് കൂടിക്കാഴ്ചയില്‍ മോദിയും ഷിയും
അതിര്‍ത്തിയിലെ സ്ഥിരത ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്ര ബന്ധത്തിന് അനിവാര്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ന്യായവും യുക്തിസഹവുമായ നടപടികള്‍ക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും. പരസ്പരം യോജിക്കുന്ന പരിഹാരം അതിര്‍ത്തി വിഷയത്തില്‍ കണ്ടെത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ധാരണയായി. അതിര്‍ത്തിയിലെ സ്ഥിരത ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്ര ബന്ധത്തിന് അനിവാര്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
നിലവിലുള്ള ധാരണകളും കരാറുകളും പാലിക്കണമെന്നും മോദി വ്യക്തമാക്കി. വാണിജ്യ രംഗത്ത് പരസ്പര വിശ്വാസം കൂട്ടാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കാനും ജനങ്ങള്‍ക്കിടയിലുള്ള സഹകരണവും ബന്ധവും കൂട്ടാനും ഇന്ത്യ-ചൈന ചര്‍ച്ചയില്‍ തീരുമാനമായി. അതേസമയം, അതിര്‍ത്തിയിലെ സേനാ സാന്നിധ്യം കുറയ്ക്കുന്നത് പോലുള്ള നടപടികളെക്കുറിച്ച് പരാമര്‍ശമില്ല.
.jpg)

