പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിച്ച ജാക്കറ്റ് ധരിച്ച് ജി 7 ഉച്ചകോടിയില്‍ മോദി

\പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച ജാക്കറ്റ് ധരിച്ച് ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമാണ് പ്രത്യേക ജാക്കറ്റ് ധരിച്ചതിലൂടെ പ്രധാനമന്ത്രി നല്‍കിയത്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ് ജാക്കറ്റ് ധരിച്ചത്.
സുസ്ഥിരതയുടെ സന്ദേശമാണ് പ്രധാനമന്ത്രി ലോകത്തിന് മുന്നില്‍ പങ്കുവെച്ചത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് മുമ്പും പ്രധാനമന്ത്രി സമാനരീതിയില്‍ വസ്ത്രം ധരിച്ചിട്ടുണ്ട്. 2023 ഫെബ്രുവരിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിലും അദ്ദേഹം റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിച്ച സ്ലീവ്‌ലെസ് സ്‌കൈബ്ലൂ ജാക്കറ്റ് ധരിച്ചിരുന്നു.
ഉച്ചകോടിയില്‍ 'ഒന്നിലധികം പ്രതിസന്ധിക്കളെ അഭിമുഖീകരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക' എന്ന വിഷയത്തില്‍ അദ്ദേഹം പ്രകൃതി വിഭവങ്ങളുടെ സമഗ്ര ഉപയോഗവും ഉപഭോക്തൃത്വത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസന മാതൃക സൃഷ്ടിക്കുക എന്ന ആശയത്തെ പറ്റി സംസാരിക്കുകയും ചെയ്തു.