അഴിമതിക്കാരെ ജയിലിലടക്കുമെന്നാണ് മോദി പറഞ്ഞത്, എന്നാൽ, ഇന്ന് ആ നേതാക്കളെല്ലാം ബി.ജെ.പി മന്ത്രിസഭയിലാണ് കാണുന്നത് : രാജ് താക്കറെ


മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ സംശയം പ്രകടിപ്പിച്ച് മഹാരാഷ്ട്ര നവ നിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെയും. തന്റെ പാർട്ടിക്ക് കിട്ടിയ വോട്ടുകൾ കാണാനില്ലെന്നു പറഞ്ഞ രാജ്, ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം ലഭിച്ച അജിത് പവാറിന് എങ്ങനെ നിയമസഭ തെരഞ്ഞെടുപ്പിൽ 40ലേറെ സീറ്റുകൾ ലഭിച്ചെന്ന് ചോദിച്ചു.
അഴിമതിക്കാരെ ജയിലിലടക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പറഞ്ഞത്. എന്നാൽ, ഇന്ന് ആ നേതാക്കളെല്ലാം ബി.ജെ.പി മന്ത്രിസഭയിലാണ് കാണുന്നത്. ഒരിക്കൽ അഴിമതി ആരോപിക്കപ്പെട്ടവരെ പിന്നീട് മുഖ്യമന്ത്രിമാരും മന്ത്രിമാരുമാക്കി -രാജ് പറഞ്ഞു.