മോദി ജി, നിങ്ങള്‍ എന്റെ ജീവിതം നരക തുല്യമാക്കി, എനിക്കിനി ഒന്നും നഷ്ടപ്പെടാനില്ല, വീഡിയോയുമായി 15 കാരി
രണ്ടു ദിവസം മുമ്പ് പെണ്‍കുട്ടി പുറത്തുവിട്ട വീഡിയോ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശം പരാമര്‍ശം നടത്തി വിവാദത്തിലായ 15 കാരിയുടെ പുതിയ വീഡിയോ ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി തന്റെ ജീവിതം നരക തുല്യമാക്കി എന്ന ആരോപണമാണഅ പെണ്‍കുട്ടി പങ്കുവച്ചത്. രണ്ടു ദിവസം മുമ്പ് പെണ്‍കുട്ടി പുറത്തുവിട്ട വീഡിയോ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
മോദിജീ, നിങ്ങളെന്റെ ജീവിതം നരക തുല്യമാക്കി, ഒരു 15 കാരിയെ വളരെയധികം വേട്ടയാടി, എവിടെ തിരഞ്ഞാലും മാനസിക പീഡനം നേരിടുന്ന അവസ്ഥയിലാക്കി. എവിടേയും മുഖം മറയ്ക്കാതെ പോകാനാവാത്ത സാഹചര്യത്തിലെത്തിച്ചു, മോദി ജി , നിങ്ങള്‍ ഒരു ഭീരുവാണ്, പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞു.
എനിക്ക് ഇപ്പോള്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല, എനിക്കുണ്ടായിരുന്നതെല്ലാം പോയി, എനിക്ക് എവിടേയും പോകാന്‍ കഴിയില്ല, സ്വാതന്ത്ര്യമില്ല. എവിടേയും ജീവിക്കാന്‍ കഴിയില്ല, ഇനിയിപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ട് തന്നെ ഇനി എതിര്‍പ്പുകളില്‍ പിന്തിരിയുകയുമില്ല, പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
വീഡിയോ പോസ്റ്റ് ചെയ്ത അക്കൗണ്ട് പെണ്‍കുട്ടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ തെറ്റുപറ്റിയെന്നറിയിച്ച് പെണ്‍കുട്ടി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ പെണ്‍കുട്ടിയും കുടുംബവും നോയിഡയിലേക്ക് താമസം മാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
.jpg)

