യുപിഐ ഉപയോഗിക്കുന്ന ജനങ്ങളെ മോദി പിഴിയുന്നു ; വിമര്‍ശനവുമായി കോണ്‍ഗ്രസ്

UPI

പണരഹിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്തതിന്റെ ക്രെഡിറ്റ് എടുത്തയാളാണ് മോദി. ഒക്ടോബര്‍ 15 മുതല്‍ കൊള്ള തുടങ്ങുമെന്നും വിമര്‍ശനം.

 രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് അധിക ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. യുപിഐ ഇടപാടുകള്‍ക്ക് മോദി ടാക്‌സ് എന്ന് വിമര്‍ശനം. യുപിഐ ഉപയോഗിക്കുന്ന ജനങ്ങളെ മോദി പിഴിയുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പണരഹിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്തതിന്റെ ക്രെഡിറ്റ് എടുത്തയാളാണ് മോദി. ഒക്ടോബര്‍ 15 മുതല്‍ കൊള്ള തുടങ്ങുമെന്നും വിമര്‍ശനം.

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4% ഫീസ് ഈടാക്കാനാണ് നീക്കം. എന്നാല്‍ വ്യക്തിഗത ഇടപാടുകള്‍ക സൗജന്യമായി തുടരും.75,000 രൂപയോ അതില്‍ കൂടുതലോ UPI പേയ്മെന്റ് നടത്തിയാല്‍ പരമാവധി ഫീസ് 300 രൂപയായിരിക്കും.2000 രൂപയ്ക്ക് മുകളിലുള്ള റെയില്‍വേ, ടെലികോം സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ഇന്ധന ഇടപാടുകള്‍ക്ക് 5 രൂപ ഫ്‌ലാറ്റ് ഫീസ് ഈടാക്കും.

അതേസമയം, റൂപേ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്.

Tags