മോദി സത്യത്തെ ഭയപ്പെടുന്നു, നുണകളില്‍ അഭയം പ്രാപിച്ചിരിക്കുന്നു; രാഹുല്‍ ഗാന്ധി

'Modi is afraid of Trump': Rahul Gandhi

പുസ്തകം പ്രസിദ്ധീകരിക്കാത്തതാണെന്ന വാദമാണ് ഭരണപക്ഷം ഉയര്‍ത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യങ്ങളില്‍ പരിഭ്രാന്തനായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സത്യത്തെ മോദി ഭയപ്പെടുന്നു. നുണകളില്‍ അദ്ദേഹം അഭയം പ്രാപിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ലോക്സഭയില്‍ ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ച് കരസേനാ മേധാവിയായിരുന്ന മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി നിരവധി ചോദ്യങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കാത്തതാണെന്ന വാദമാണ് ഭരണപക്ഷം ഉയര്‍ത്തിയത്.

tRootC1469263">

പിറ്റേ ദിവസം പുസ്തകവുമായാണ് രാഹുല്‍ ഗാന്ധി സഭയിലെത്തിയത്. അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ മോദി സമ്മര്‍ദ്ദത്തിന് വഴിപ്പെട്ടോയെന്ന് പാര്‍ലമെന്റിന് പുറത്ത് എപ്സ്റ്റീന്‍ ഫയല്‍ ഉയര്‍ത്തി രാഹുല്‍ ചോദിച്ചിരുന്നു.

ഈ ചോദ്യങ്ങള്‍ക്കൊന്നും നേരിട്ട് മറുപടി പറയാന്‍ മോദി രാജ്യസഭയിലെ മറുപടി പ്രസംഗത്തില്‍ ശ്രമിച്ചില്ല. പകരം രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തെയും കടന്നാക്രമിക്കുകയാണ് ചെയ്തത്.


 

Tags