മോദിയും ഷായും ഗ്യാനേഷ് കുമാറിനെ 'അംപയറാക്കി' തെരഞ്ഞെടുപ്പ് മാച്ച് ഫിക്സിങ് നടത്തുന്നു; രാഹുല്‍ ഗാന്ധി

Rahul Gandhi is drunk 24 hours a day; Police register case against Karnataka BJP MLA Yashpal Suvarna for making hateful remarks

ഐഎഎസ് പദവിയിലിരിക്കെ ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയെന്നും പിന്നീട് മോദിയും ഷായും അദ്ദേഹത്തെ അംപയറാക്കി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് 'മാച്ച് ഫിക്‌സിംഗ്' നടത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തെ ഏല്‍പ്പിച്ചെന്നും രാഹുല്‍ ഗാന്ധി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഐഎഎസ് പദവിയിലിരിക്കെ ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയെന്നും പിന്നീട് മോദിയും ഷായും അദ്ദേഹത്തെ അംപയറാക്കി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് 'മാച്ച് ഫിക്‌സിംഗ്' നടത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തെ ഏല്‍പ്പിച്ചെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.


2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഗ്യാനേഷ് കുമാര്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍.
'ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം എന്താണ് പ്ലാനെന്ന് ചോദിച്ചു. ഞാന്‍ പ്രത്യേകിച്ച് പ്ലാനൊന്നുമില്ലെന്ന് പറഞ്ഞു. കുട്ടികളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പരിപാടി ആവിഷ്‌കരിക്കണമെന്നുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ 2019-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും പിന്നീട് എംപി ആവാനും മന്ത്രി ആവാനും അദ്ദേഹം എന്നോട് ഉപദേശിച്ചു. 2016-ലായിരുന്നു അത്. ഞങ്ങള്‍ ഡല്‍ഹിയിയിലേക്ക് ഒന്നിച്ച് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് എന്റെ പ്ലാനിലില്ല എന്ന് പറഞ്ഞു. എനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല', എന്നായിരുന്നു ജിജി തോംസണ്‍ പറഞ്ഞത്.

Tags