പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മോക് ഡ്രിൽ മെയ് 31 ലേക്ക് മാറ്റി

Mock drill in states bordering Pakistan postponed to May 31
Mock drill in states bordering Pakistan postponed to May 31

ഡൽഹി: പഹൽഗാം ഭീകരക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ മോക് ഡ്രിൽ സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് മെയ് 31-ന് മോക്ഡ്രിൽ സംഘടിപ്പിക്കുക. അതിർത്തി കടന്നുളള ഭീഷണികൾക്ക് സാധ്യതയുളള പ്രദേശങ്ങളിൽ തയ്യാറെടുപ്പ് വർധിപ്പിക്കാനും അവബോധം നൽകുന്നതിനുമാണ് സെക്യൂരിറ്റി ഡ്രിൽസ് നടത്തുന്നത്. വ്യാഴാഴ്ച നടത്താനിരുന്ന സെക്യൂരിറ്റി ഡ്രിൽ മാറ്റിവെക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിൽ നിന്നും നിരന്തരം പ്രത്യാക്രമണ ശ്രമങ്ങളുണ്ടായതോടെയാണ് സെക്യൂരിറ്റി ഡ്രിൽ നടത്താൻ തീരുമാനമായത്.

tRootC1469263">

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ എല്ലാ മാസവും ഇനി ഇത്തരം സെക്യൂരിറ്റി ഡ്രില്ലുകൾ നടത്തുമെന്നും ഈ സമയങ്ങളിൽ പ്രദേശത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തുകയും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു. കൺട്രോൾ റൂമുകളുടെയും വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങളുടെയും പ്രവർത്തനക്ഷമത പരിശോധിക്കുകയാണ് സെക്യൂരിറ്റി ഡ്രില്ലുകളുടെ പ്രാഥമിക ലക്ഷ്യം. വാർഡൻ സേവനങ്ങൾ, അഗ്‌നിരക്ഷാസേന, ഡിപ്പോ മാനേജ്മെന്റ്, ഇവാക്വേഷൻ, മറ്റ് രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയ സിവിൽ ഡിഫൻസ് സേവനങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കുകയും സെക്യൂരിറ്റി ഡ്രില്ലുകൾ ലക്ഷ്യമിടുന്നു.

 

Tags