'സ്ഥിരമായി മൊബൈല്‍ മോഷണം'; 12കാരനെ ചങ്ങലയില്‍ ബന്ധിച്ച് മാതാപിതാക്കള്‍

lock

കുട്ടി നിലവില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാണ്.

പന്ത്രണ്ട് വയസുകാരന്‍ മകനെ സ്വഭാവവൈകല്യം മൂലം ചങ്ങലയില്‍ ബന്ധിച്ച് മാതാപിതാക്കള്‍. ദിവസവേതന ജോലിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതിന് മുമ്പാണ് മകനെ കഴിഞ്ഞ രണ്ടുമാസമായി ഇങ്ങനെ മണിക്കൂറുകളോളം കെട്ടിയിടുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുട്ടിയെ മോചിപ്പിച്ചു. കുട്ടി നിലവില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാണ്.

tRootC1469263">

രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ഒരു ബക്കറ്റില്‍ നില്‍ക്കുന്ന രീതിയിലാണ് കുട്ടിയെ കെട്ടിയിട്ടിരുന്നത്. ജോലിക്ക് പോകുന്നതിന് മുമ്പ് രാവിലെ 9 മണിക്കാണ് മാതാപിതാക്കള്‍ കുട്ടിയെ കെട്ടിയിടുന്നത്. കെട്ടിയിട്ടതിനെ തുടര്‍ന്ന് കാലിലും കൈയിലും മുറിവുകളുണ്ടായിട്ടുണ്ട്.

കുട്ടിയുടെ മോഷണ ശീലത്തില്‍ പൊറുതി മുട്ടിയാണ് മാതാപിതാക്കള്‍ കടുംകൈ ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. ഈ ശീലം കാരണം കുട്ടിയുടെ പഠിത്തവും മാതാപിതാക്കള്‍ അവസാനിപ്പിച്ചു.
പരിശോധനയില്‍ കൈയിലും കാലിലുമുള്ള മുറിവുകള്‍ ചങ്ങലയും കയറും ഇറുകി ഉണ്ടായതാണെന്ന് വ്യക്തമായിട്ടുണ്ട്. മാതാപിതാക്കളുടെ പ്രവൃത്തി കുട്ടിക്ക് മാനസികമായ ആഘാതമേല്‍പ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട കേസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ വാദം കേള്‍ക്കും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags