മൊബൈലിലെത്തിയ ലിങ്ക് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു ; മുംബൈ സ്വദേശിയ്ക്ക് നഷ്ടപ്പെട്ടത് ഒന്നരലക്ഷം രൂപ

google news
mobile phone uses
ടിക്കറ്റ് കൺഫേം ചെയ്താൽ പണം തിരിച്ചു ലഭിക്കുമെന്നാണ് തട്ടിപ്പിനിരയായ വ്യക്തി കരുതിയത്.

മുംബൈ: മൊബൈലിലെത്തിയ ആപ്പ് ലിങ്ക്  വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതിലൂടെ മുംബൈ ബോറിവാലി സ്വദേശിയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു. ഇയാൾക്ക് ലഭിച്ച ആപ്പ് വ്യാജമായിരുന്നു. എന്നാൽ പണം നഷ്ടപ്പെട്ടപ്പോഴാണ് ഇത് തിരിച്ചറിയുന്നത്. 

മുംബൈയിൽ നിന്നും അമൃത്സറിലേക്ക് പോവാനായിരുന്നു ആപ്പ് ഡൗൺലോഡ് ചെയ്തത്. തുടർന്ന് ഇയാൾ ജനുവരി 24ന് ടിക്കറ്റുകൾ ബുക്ക് ചെയ്തു. കുടുംബാം​ഗങ്ങൾക്കു വേണ്ടി 20000 രൂപയുടെ ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്.  

എന്നാൽ ഇയാൾക്ക് സീറ്റ് നമ്പറോ മറ്റോ വന്നിരുന്നില്ല, മാർച്ച് ആറിന് കസ്റ്റമർ കെയർ നമ്പറിലേക്ക് ഇയാൾ വിളിച്ചിരുന്നു.  ഇവരുടെ നിർദ്ദേശ പ്രകാരം വീണ്ടും രണ്ട് ആപ്പുകൾ കൂടി ഡൗൺവോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. 

ഈ ആപ്പുകളും ഡൗൺലോഡ് ചെയ്തു. ഇവരുടെ നിർദ്ദേശ പ്രകാരം ആപ്പിൽ ബാങ്കിന്റെ യൂസർ ഐഡിയും പാസ്പേർഡും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിലൂടെ വീണ്ടും പണം ആവശ്യപ്പെട്ടു. തുടർന്ന് വീണ്ടും 40000 രൂപ കൂടി നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ടിക്കറ്റ് കൺഫേം ചെയ്താൽ പണം തിരിച്ചു ലഭിക്കുമെന്നാണ് തട്ടിപ്പിനിരയായ വ്യക്തി കരുതിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റോ പണമോ തിരിച്ചു ലഭിച്ചില്ല. അങ്ങനെ ടിക്കറ്റ് കൺഫേം ആവുന്നതിന് വേണ്ടി നിരവധി തവണകളിലായി ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പൊലീസ് പറയുന്നു. 

Tags