എം കെ സ്റ്റാലിന്‍ തന്നെ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി വരട്ടെ; സി വോട്ടര്‍ സര്‍വേ ഫലം പുറത്ത്

mk stalin
mk stalin

ചെന്നൈ: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ തന്നെ വരണമെന്ന് കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്ന സര്‍വേ ഫലം പുറത്ത്. സി വോട്ടര്‍ സര്‍വേയിലാണ് കൂടുതല്‍ പേര്‍ വീണ്ടും മുഖ്യമന്ത്രിയായി സ്റ്റാലിനെ ആഗ്രഹിക്കുന്നത്. 27 ശതമാനം പേര്‍ സ്റ്റാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇഷ്ടപ്പെടുന്നു.

ടിവികെ നേതാവ് വിജയ് ആണ് രണ്ടാം സ്ഥാനത്ത്. 18 ശതമാനം പേര്‍ വിജയ് മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാവണമെന്ന് 10 ശതമാനം പേര്‍ ആഗ്രഹിക്കുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ മുഖ്യമന്ത്രിയാവണമെന്ന് ഒമ്പത് ശതമാനം പേരും ആഗ്രഹിക്കുന്നു.

സ്റ്റാലിന്റെ ശക്തമായ നേതൃമികവിനെ കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നു എന്ന് സര്‍വേ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ മറ്റ് എതിരാളികളേക്കാള്‍ സ്റ്റാലിന്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ വിജയുടെ രാഷ്ട്രീയമായ പ്രതിച്ഛായ വളരുന്നത് സ്റ്റാലിനും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിക്കും അണ്ണാമലൈക്കും ഭീഷണിയാണ്.

Tags

News Hub