ദില്ലിയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി, സുരക്ഷിത
ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെയാണ് കാണാതായത്.
ദില്ലിയില്‍ നിന്നും കാണാതായ മലയാളി പെണ്‍കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്‌ലയില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സമീപത്തുള്ള പള്ളിയിലായിരുന്നു ഉണ്ടായിരുന്നത്. മലയാളി കുടുംബമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ജാമിയ നഗര്‍ പൊലിസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രി ദില്ലിയിലെത്തും.
ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെയാണ് കാണാതായത്. എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി 11:30 യോടെ ഓഖ്ലയില്‍ നിന്നാണ് കാണാതായതെന്നും ഫോണ്‍ മുറിയില്‍ വെച്ചാണ് പോയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ആശ്വാസ വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്.
.jpg)

