പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണി കൂട്ടബലാത്സംഗത്തിനിരയായി ; ശിശു മരിച്ചു

Kovalam spa rape case; Special team of cyber experts formed to investigate


സംഭവ സ്ഥലത്തുതന്നെ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞുമായി ആശുപത്രിയില്‍ ചെന്നു.

ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. നവജാത ശിശു മരിച്ചു. പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. യുവാക്കളുടെ സംഘം തട്ടിക്കൊണ്ടുപോയി ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയ്ക്ക് സമീപമുള്ള വിജന പ്രദേശത്തുവച്ച് പീഡിപ്പിച്ചെന്നാണ് പരാതി.


സംഭവ സ്ഥലത്തുതന്നെ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞുമായി ആശുപത്രിയില്‍ ചെന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
 

Tags