വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മന്ത്രി പ്രള്‍ഹാദ് ജോഷി

pralhad joshi

മന്ത്രാലയത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിശദമായി ചര്‍ച്ച ചെയ്തുവരികയാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പ്രള്‍ഹാദ് ജോഷി. വളരെ വലിയൊരു വകുപ്പാണ് തനിക്ക് നല്‍കിയിരിക്കുന്നതെന്നും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിശദമായി ചര്‍ച്ച ചെയ്തുവരികയാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 

ഇത്രയും സുപ്രധാനമായൊരു മന്ത്രാലയത്തിന്റെ ചുമതല തന്നെയേല്‍പ്പിച്ച പ്രധാനമന്ത്രിയോട് കടപ്പാട് നന്ദി അറിയിക്കുന്നതായും അദ്ദേഹം വിവരിച്ചു. നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി യുവജന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചത്. രാത്രി തന്നെ പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതലയാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള മന്ത്രിക്ക് നല്‍കിയത്.

Tags