നേപ്പാളിൽ നേരിയ ഭൂചലനം; തീവ്രത 4.2 രേഖപ്പെടുത്തി

Mild earthquake hits Nepal; magnitude 4.2 recorded

കാഠ്മണ്ഡു: നേപ്പാളിലെ ഹുംല ജില്ലയിൽ വെള്ളിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ 7.10-നാണ് സംഭവം. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള ഹുംല ജില്ലയിലെ കാർനാലി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സമീപ ജില്ലകളായ മുഗു, ബാജ്ഹാഗ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണൽ എർത്ത്ക്വേക്ക് മോണിറ്ററിങ് ആൻഡ് റിസർച്ച് സെന്റർ അറിയിച്ചു.

Tags