ഫേസ്ബുക്കിലൂടെ പരിചയം ; ഒരുമിച്ച് ജീവിക്കാന്‍ നിര്‍ബന്ധിച്ചതോടെ വിവാഹിതയായ 28കാരിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 27 കാരന്‍
സംഭവത്തില്‍ മുഖ്യപ്രതിയായ ആര്യന്‍, ഇയാളുടെ സുഹൃത്ത് പിന്റു (24) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിവാഹിതയായ 28കാരിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 27കാരനെയും സുഹൃത്തിനെയും ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലോണിയില്‍ ദീപാവലി ദിനത്തിലാണ് പിങ്കി എന്ന യുവതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യപ്രതിയായ ആര്യന്‍, ഇയാളുടെ സുഹൃത്ത് പിന്റു (24) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുലന്ദ്ഷഹര്‍ സ്വദേശിയായ പിങ്കിയും ഭര്‍ത്താവ് പ്രമോദും രണ്ട് മക്കളും ലോണിയിലെ ഇന്ദിരാപുരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ആറ് മാസം മുമ്പാണ് അഹമ്മദാബാദിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആര്യനെ പിങ്കി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതിയുടെ നിര്‍ബന്ധപ്രകാരം മൂന്ന് മാസം മുമ്പ് ആര്യന്‍ ഗുജറാത്തില്‍ നിന്നും ജോലി ഉപേക്ഷിച്ച് പിങ്കിയുടെ വീടിന് സമീപത്തേക്ക് താമസം മാറുകയായിരുന്നു.
ദീപാവലി ആഘോഷങ്ങള്‍ക്കായി ഭര്‍ത്താവ് പ്രമോദ് സ്വന്തം ഗ്രാമത്തിലേക്ക് പോയ സമയത്താണ് പിങ്കി മക്കളെ വീട്ടിലാക്കി സമീപത്തുള്ള ആര്യന്റെ മുറിയിലെത്തിയത്. തുടര്‍ന്ന് ഒന്നിച്ച് താമസിക്കണമെന്ന് പിങ്കി ആവശ്യപ്പെട്ടു. എന്നാല്‍ മദ്യപിച്ചെത്തിയ ആര്യന്‍ ഇത് നിരസിച്ചതോടെ ഇരുവര്‍ക്കുമിടയില്‍ ശക്തമായ തര്‍ക്കമുണ്ടായി.
തര്‍ക്കത്തിനിടെ ആര്യന്‍ യുവതിയെ തള്ളിയിടുകയും ചുമരില്‍ തലയിടിച്ച പിങ്കി തിരിച്ചടിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിന് മുന്നില്‍ കിടന്ന ഇഷ്ടികയെടുത്ത് തലയ്ക്ക് ശക്തമായി അടിക്കുകയുമായിരുന്നു. കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഇതിനിടയില്‍ ആര്യന്റെ സുഹൃത്ത് പിന്റു യുവതിയുടെ ഫോണിലുണ്ടായിരുന്ന ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്.
.jpg)

