ലോകകപ്പ് ഫൈനല്‍ കാണാന്‍ അവധി പ്രഖ്യാപിച്ച് മേഘാലയയും
മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ ഞായറാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അസാധാരണ തീരുമാനം അറിയിച്ചത്.
കേരളത്തിന് പിന്നാലെ ഫിഫ ലോകകപ്പ് 2026 ഫൈനല്‍ മത്സരം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി മേഘാലയ സര്‍ക്കാരും. ഫൈനല്‍ ആവേശം കണക്കിലെടുത്ത് തിങ്കളാഴ്ച (ജൂലൈ 20) സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ ഞായറാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അസാധാരണ തീരുമാനം അറിയിച്ചത്.
ഫുട്‌ബോളിനോടുള്ള സംസ്ഥാനത്തെ ജനങ്ങളുടെ അഭിനിവേശം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 'മേഘാലയയിലെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഫൈനല്‍ മത്സരം പരമാവധി ആസ്വദിക്കൂ... നിങ്ങള്‍ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നത്?' - കോണ്‍റാഡ് സാങ്മ വീഡിയോയിലൂടെ ചോദിച്ചു.
.jpg)

