സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയില്‍ സമാപിച്ചു

Chief Minister VD Satheesan's Facebook post of his comments at the press conference rejecting Kanthapuram's statement has been removed; explanation is a technical glitch

യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു.

 കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയില്‍ സമാപിച്ചു. വൈദ്യുതി, വിമാന ഇന്ധനം എന്നിവയ്ക്ക് ജിഎസ്ടി വ്യാപിക്കുന്നത് പരിഗണിക്കണമെന്ന് പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ സിങ്ങ് അഭിപ്രായപ്പെട്ടു. 

നിലവില്‍ സംസ്ഥാനങ്ങള്‍ നേരിട്ട് നികുതി ചുമത്തുന്ന വിഭാഗങ്ങളാണിവ. കേരളം അടക്കം പല സംസ്ഥാനങ്ങള്‍ക്കും ഈക്കാര്യത്തില്‍ വിയോജിപ്പുണ്ട്. യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു. രാവിലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. പ്രവാസി മലയാളികളുടെ ക്ഷേമ വിഷയങ്ങള്‍ ചര്‍ച്ചയായി . ഹൈക്കമാന്‍ഡ് നേതൃത്വവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സംഘടനാ, സര്‍ക്കാര്‍ വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. കെ.പി.സി.സി. പ്രസിഡന്റുമായി ബന്ധപ്പെട്ടും പാര്‍ട്ടി കാര്യങ്ങളും ഉള്‍പ്പെടെ ചര്‍ച്ച നടന്നു എന്നാണ് സൂചന.മുഖ്യമന്ത്രി വൈകീട്ട് കേരളത്തിലേക്ക് മടങ്ങി.

Tags