പഞ്ചാബിൽ മെഡിക്കൽ വിദ്യാർഥി കുത്തേറ്റ് മരിച്ചു

Death due to boat capsizing in Puthukurichi; A fisherman died

പട്യാല : പഞ്ചാബ് പട്യാലയിൽ മെഡിക്കൽ വിദ്യാർഥി കുത്തേറ്റ് മരിച്ചു. പട്യാല ​ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായ കമൽ മിത്തൽ ആണ് കൊല്ലപ്പെട്ടത്.മാൻസ ജില്ലയിലെ ബരേത സ്വദേശിയാണ് കമൽ മിത്തൽ. ന്യൂ ലാൽ ബാ​ഗ് ഏരിയയിലാണ് വിദ്യാർഥി താമസിച്ചിരുന്നത്. കൊലപാതകിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രാവിലെ പല തവണ ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കള്‍ കമൽ താമസിച്ചിരുന്നിടത്ത് എത്തിയപ്പോഴാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. 

വിദ്യാർഥിയുടെ കഴുത്തിൽ മൂന്നോ നാലോ തവണ ആഴത്തിൽ കുത്തേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ രക്തക്കറയോടെ ഒരാൾ ഇറങ്ങി ഓടുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഫൊറൻസിക് വിദ​ഗ്ധർ സ്ഥലെത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നാലോളം വിദ്യാർഥികളാണ് ഇവിടെ താമസിക്കുന്നത്. സംഭവത്തിൽ പെലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags